ലാലേട്ടൻ്റെ കമ്മിറ്റിയില്‍ ഒരു സാമ്പത്തിക ക്രമക്കേടും നടന്നില്ല; ശ്വേത മേനോൻ്റെ കമ്മിറ്റിയില്‍ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായതെന്ന് അൻസിബ

0 THIRD EYE NEWS


കൊച്ചി: ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയില്‍ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങള്‍ ഗുരുതരമായപ്പോള്‍ ആണ് അന്ന് മോഹൻലാല്‍ ഉള്‍പ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്.

അന്ന് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.


ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോള്‍ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. 

ശ്വേത മേനോൻ്റെ കമ്മിറ്റിയില്‍ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.